ബെഞ്ചമിൻ നെതന്യാഹു കസേരയിൽ നിന്ന് പടിയിറങ്ങുമോ

Published on


                            ബെഞ്ചമിൻ നെതന്യാഹു കസേരയിൽ നിന്ന് പടിയിറങ്ങുമോ

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറി നടത്തിയ മിന്നലാക്രമണത്തിനും പശ്ചിമേഷ്യയിലെ ഇന്നും തീരാത്ത സംഘർഷങ്ങൾക്കും ശേഷം ഇതാദ്യമായാണ് ഇസ്രയേൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

ദീർഘനാളായി അധികാരം കൈയാളുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കസേരയിൽ നിന്ന് പടിയിറങ്ങുമോ എന്നതിനൊപ്പം യുദ്ധങ്ങളുടെ ഭാവിയെ കൂടി നിർണയിക്കുന്ന ചൂണ്ടുപലകയാകും ഇസ്രയേലിലെ തിരഞ്ഞെടുപ്പ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറി നടത്തിയ മിന്നലാക്രമണത്തിനും പശ്ചിമേഷ്യയിലെ ഇന്നും തീരാത്ത സംഘർഷങ്ങൾക്കും ശേഷം ഇതാദ്യമായാണ് ഇസ്രയേൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ലോകത്തിന്റെയാകെ തന്നെ ഗതി മാറ്റിമറിച്ച യുദ്ധങ്ങൾക്കും ആഭ്യന്തര രാഷ്ട്രീയ ഭിന്നതകൾക്കുമിടയിൽ ഇസ്രായേലിൽ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുകയാണ്.

മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രധാന എതിരാളി. കടുത്ത മത്സരമായതിനാൽ നെതന്യാഹുവിന്റെ സഖ്യമാണോ അതോ ഐസൻകോട്ടിന്റെ യഷാർ പാർട്ടി നേതൃത്വം നൽകുന്ന സഖ്യമാണോ ഭരണം പിടിക്കുക എന്ന് ആർക്കും ഇതുവരെ ഉറപ്പിച്ച് പറയാൻ കഴിഞ്ഞിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പിൽ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ അറബ് പാർട്ടികൾ ശ്രമിക്കുന്നതും നിർണായകമാകും. ഇതെല്ലാം കൂടിക്കുഴഞ്ഞ സാഹചര്യമുണ്ടായാൽ പുതിയ പ്രധാനമന്ത്രിക്കായി ഇസ്രായേലിന് ആഴ്ചകളോളം കാത്തിരിക്കേണ്ടിവന്നേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇറാനെതിരായ യുദ്ധം തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമാണ്. പ്രധാനമന്ത്രി നെതന്യാഹുവിന്റെ തുറുപ്പുചീട്ടും അതുതന്നെയാണ്. ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞത്. ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഗാസയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാണ്. നെതന്യാഹു നേരിടാൻ പോകുന്ന ജനവിധി എന്നതിനപ്പുറം ഇസ്രയേലിന്റെ ഭാവി എങ്ങോട്ടാണെന്ന് ചൂണ്ടിക്കാട്ടുന്ന വിധി കൂടിയാകും ഇന്ന് ജനങ്ങൾ കുറിക്കുക. കടുത്ത മത-ദേശീയ ശക്തികളുടെ കൈപ്പിടിയിലേക്ക് രാജ്യം പോകുമോ അതോ മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാജ്യമാകണോ എന്ന ചോദ്യവും തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവാണ്.


hai welcome to share